നോയിഡ:പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെത്തേടി നാലുമക്കളുമായി ഇന്ത്യയിലേയ്ക്ക് വന്നപാകിസ്ഥാനി യുവതി സീമ ഹിന്ദുമതം സ്വീകരിച്ചു.മക്കൾ ഉൾപ്പെടെയാണ് ഹിന്ദു മതത്തിലേക്ക് മാറിയത്.
ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിലുള്ള കാമുകന് സച്ചിന് മീണയെ തേടിയാണ് യുവതി ഇന്ത്യയിലെത്തിയത്.സംഭവത്തിൽ അറസ്റ്റിലായ ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതോടെ നിയമപരമായി യുവാവിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് യുവതി.
സീമ എന്നത് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ള പേരാണ്. അതിനാല്‍ പേര് മാറ്റേണ്ടതില്ലെന്ന് സച്ചിന് പറഞ്ഞു. കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പരി, മുന്നി എന്നാക്കി മാറ്റിയിട്ടുണ്ട്. ഗംഗാ സ്നാനം നടത്തി ഹിന്ദു ആചാരപ്രകാരം ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം സീമയെ തിരികെ അയക്കണമെന്ന് മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ രംഗത്തെത്തി.