Month: July 2023
-
India
വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു
ഷില്ലോങ്: വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു.മേഘാലയയിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്.ഇവരുടെ മുറികളിൽ നിന്നും പാചകം ചെയ്തു കഴിച്ച കൂണിന്റെ ബാക്കി ലഭിച്ചിരുന്നു. വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
എംപി ഫണ്ട് ചെലവഴിക്കുന്നതിൽ സംസ്ഥാനത്തെ താനാണ് ഒന്നാമതെന്ന് പറഞ്ഞ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് തോമസ് ചാഴിക്കാടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: യുഡിഎഫ്
കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം എൽഡിഎഫിനൊപ്പം കൂറുമാറിയ തോമസ് ചാഴി എംപി ഫണ്ട് ചെലവഴിക്കുന്നതിൽ താനാണ് സംസ്ഥാനത്തെ ഒന്നാമത്തെ എന്ന് പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോട്ടയം പാർലമെൻറിൽ മണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ കോടതി ഉത്തരവ് പോലും കാറ്റിൽപറത്തി തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ കബളപ്പിക്കുക യാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് 9.5 കോടി ഫണ്ട് നേടിയെടുത്ത കൊല്ലം എംപി എംകെ പ്രേമചന്ദ്രൻ ആണ് എന്ന് വസ്തുത നിലനിൽക്കുമ്പോൾ, 7 കോടി രൂപ വാങ്ങി 7 കോടി രൂപ ചിലവഴിച്ച താനാണ് ഏറ്റവും കൂടുതൽ ഫണ്ട് വാങ്ങി 100% ചെലവഴിച്ചത് എന്ന് പറയുന്നത് തട്ടിപ്പാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. തോമസ് ചാഴികാടൻ പറയുന്ന കണക്കനുസരിച്ച് ആണെങ്കിൽ പോലും തിരുവനന്തപുരം എംപി ശശി തരൂർ 7.41 9300 കോടി…
Read More » -
India
ബീഹാറിൽ 6 കുട്ടികളുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടി
പാറ്റ്ന:ബീഹാറിൽ 6 കുട്ടികളുടെ അമ്മ കാമുകനൊടൊപ്പം ഒളിച്ചോടി.കൈമൂര്‍ ജില്ലയിലാണ് സംഭവം. 6 കുട്ടികളെ ഉപേക്ഷിച്ച് തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി സ്ത്രീയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദമ്ബതികളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. അതിനു പിന്നാലെയാണ് അമ്മയുടെ ഒളിച്ചോട്ടം. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ പറഞ്ഞു.
Read More » -
Kerala
ഗോവൻ നിര്‍മിത വിദേശമദ്യവുമായി കർണാടക സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റിൽ
കാസര്‍കോട്: കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി. 2,484 ലിറ്റര്‍ ഗോവൻ നിര്‍മിത വിദേശ മദ്യമാണ് പിടികൂടിയത്.സംഭവത്തിൽ കര്‍ണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്തി (59)നെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ, എക്സൈസ് ഇൻസ്പെക്‌ടര്‍ ആര്‍ റിനോഷും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. KA 19 AC 7246 നമ്ബര്‍ ദോസ്‌ത ഗുഡ്‌സ് കാരിയര്‍ വാഹനവും പിടികൂടിയിട്ടുണ്ട്. 750ന്‍റെ 720 കുപ്പികളിലായി 540 ലിറ്ററും 180ന്‍റെ 10,800 കുപ്പികളിലായി 1,944 ലിറ്ററും ആകെ 2,484 ലിറ്റര്‍ ഗോവൻ മദ്യവും 90,000 രൂപയുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മുഗുവിലെ ബെപ്പാരിപ്പൊന്നത്ത് കാറില്‍ കടത്തുകയായിരുന്ന 672 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. സംഭവത്തിൽ മുഗു ചെന്നക്കുണ്ടിലെ കൃഷ്‌ണകുമാര്‍ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്‌തിരുന്നു.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
തൃശൂർ:ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. അതേസമയം തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
Kerala
ഒറ്റപ്പാലം മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം കണ്ടെത്തി
പാലക്കാട്:ഒറ്റപ്പാലം മായന്നൂർ പാലത്തിനു താഴെ അജ്ഞത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകി വന്ന മൃതദേഹം കണ്ട് രണ്ടുപേർ ചേർന്ന് കരയിൽ അടുപ്പിക്കുകയായിരുന്നു.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന സ്ത്രീ ആണെന്ന് സ്ഥിരീകരിച്ചു.കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
Read More » -
Kerala
വയലിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെ അഴിച്ചുകൊണ്ടുപോയി വിറ്റ കേസിൽ ഒരാള്‍ അറസ്റ്റില്‍
മാവേലിക്കര: പോത്തുകളെ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെറിയനാട് ചെറുവല്ലൂര്‍ ആലക്കോട് കോടംപറമ്ബില്‍ കെ.ആര്‍. ദിനേശിനെ(39)യാണ് വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലകടവ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം വയലിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ആറിന് രാത്രിയിലാണ് ഇയാളും മറ്റു രണ്ടുപേരും ചേര്‍ന്ന് പോത്തുകളെ കടത്തിക്കൊണ്ടുപോയത്.കായംകുളത്തെ ഇറച്ചിക്കച്ചവടക്കാര്‍ക്ക് ഇവയെ വിറ്റ ശേഷം പണം മൂവരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതില്‍ 10000 രൂപ പ്രതിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു. പോത്തുകളെ കടത്തിക്കൊണ്ടുപോയ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
India
സ്വകാര്യഭാഗം മുറിച്ച നിലയിൽ;മെഡിക്കല്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: സ്വകാര്യ ഭാഗം മുറിച്ച നിലയിൽമെഡിക്കൽ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദ് ഗാന്ധി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ദീക്ഷിത് റെഡ്ഢിയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിന്‍റെ മൃതദേഹം. ഇന്നലെ, വൈകുന്നേരത്തോടെ മുറിക്കുള്ളിലാണ് ദീക്ഷിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയില്‍ ദീക്ഷിതിന്‍റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ മുറിക്കുള്ളില്‍ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിന്‍റെ സ്വകാര്യഭാഗം മുറിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വാറങ്കല്‍ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ സോമിറെഡ്ഡി – കരുണ ദമ്ബതികളുടെ മകനാണ് ദീക്ഷിത്. 20 വര്‍ഷം മുന്‍പാണ് ഇവര്‍ ഹൈദരാബാദിലെ പാപിറെഡ്ഢി നഗറിലേക്ക് എത്തിയത്.
Read More » -
India
2 ടൺ തക്കാളിയുമായി പോയ വാഹനം മോഷ്ടിച്ചു;മൂന്നംഗ സംഘത്തിനായി തിരച്ചിൽ
ബംഗളൂരു:2 ടൺ തക്കാളിയുമായി പോയ വാഹനം ഹൈവേയിൽ വച്ച് അപഹരിച്ച് മോഷണ സംഘം കടന്നുകളഞ്ഞു. ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘം വാഹനവുമായി കടന്നുകളഞ്ഞത്. ബംഗളൂരുവിലാണ് സംഭവം. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച.തക്കാളിയുമായി പോയ വാഹനത്തെ പിന്തുടര്‍ന്ന അക്രമി സംഘം വിജനമായ സ്ഥലത്ത് വച്ച് ഡ്രൈവറേയും ഒപ്പം പോയ കർഷകനെയും ആക്രമിച്ച് റോഡിൽ തള്ളിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ചുള്ള വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.
Read More » -
NEWS
ഐഎസ് ഭീകരന്‍ ഒസാമ അല്‍ മുഹാജെറിനെ വധിച്ചതായി അമേരിക്ക
വാഷിങ്ടണ്‍: മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കിള്‍ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര നേതാവ് ഒസാമ അല്‍ മുഹാജെറിനെയാണ് അമേരിക്കന്‍ സൈന്യം വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മൈക്കിള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് . ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തും. വ്യോമാക്രമണത്തില്‍ പ്രദേശവാസികളായ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും മൈക്കിള്‍ കുറില്ല അറിയിച്ചു. എംക്യു-9എസ് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവുമായുള്ള ഏറ്റുമുട്ടല്‍ ഏകദേശം രണ്ട് മണിക്കൂറോളം തുടര്‍ന്നു. ഇതിനിടെ റഷ്യയുടെ പോര്‍ വിമാനം തടസ്സം സൃഷ്ടിച്ചിരുന്നു. റഷ്യയുടെ വിമാനം ഡ്രോണിനടുത്തേക്ക് എത്തിയ പരിഭ്രാന്തിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറിലും അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍…
Read More »