തൃശൂർ:ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാവിലെ 6.35 നാണ് മരണം സംഭവിച്ചത്.
അതേസമയം തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.