പാറ്റ്ന:ബീഹാറിൽ 6 കുട്ടികളുടെ അമ്മ കാമുകനൊടൊപ്പം ഒളിച്ചോടി.കൈമൂര്‍ ജില്ലയിലാണ് സംഭവം. 6 കുട്ടികളെ ഉപേക്ഷിച്ച് തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി സ്ത്രീയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദമ്ബതികളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. അതിനു പിന്നാലെയാണ് അമ്മയുടെ ഒളിച്ചോട്ടം. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും ഭഗവാൻപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ പറഞ്ഞു.