KeralaNEWS

കിണറ്റില്‍ ചാടിയ ഡോക്ടറെ ക്ലിനിക് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി

കാസർകോട്:കിണറ്റില്‍ ചാടിയ ഡോക്ടറെ ക്ലിനിക് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ക്ലിനികില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ ബെഡില്‍ പരിശോധനയ്ക്കായി കിടത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. ശബ്ദം കേട്ടവര്‍ ചെന്ന് നോക്കിയപ്പോള്‍ കിണറ്റിനുള്ളിലെ വെള്ളത്തില്‍ താണ് പൊങ്ങുന്ന ഡോക്ടറെയാണ് കണ്ടത്. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ രോഗികളും നാട്ടുകാരും ചേർന്ന് ഡോക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു.
 വലത് കൈക്ക് പരുക്കേറ്റ ഡോക്ടര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. മാനസിക വിഷമം കാരണമാണ്  കിണറ്റില്‍ ചാടിയതെന്നാണ് ഡോക്ടർ പറയുന്നത്.

Back to top button
error: