ഇന്നലെ രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. ആദ്യം ഫ്രിഡ്ജില്‍ നിന്ന് തീ ആളിക്കത്തി പുക പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ വീട്ടുകാര്‍ പുറത്തേക്ക് പോവുകയും പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയുമായിരുന്നു.
എന്തോ കരിയുന്ന മണം കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഗൃഹനാഥ പറയുന്നു. അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ ഫ്രിഡ്ജിന് മുകളില്‍ ഒരു തീഗോളമാണ് കണ്ടത്.
മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഷിങ് മെഷീന്റെ ഡോറും ചൂട് കാരണം പൊട്ടിത്തെറിച്ചു. വീട്ടിലെ ഫാൻ അടക്കമുള്ള ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ട്.ഉടൻതന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല
ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.