IndiaNEWS

ശാസ്ത്രം ചന്ദ്രനിലേക്ക്; ശാസ്ത്രഞ്ജർ തിരുപ്പതിയിലേക്ക്

ശ്രീഹരിക്കോട്ട:ചാന്ദ്ര ദൗത്യത്തിനു മുന്നോടിയായി ചന്ദ്രയാന്‍ -3 ന്റെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഇസ്രോ ശാസ്ത്രജ്ഞരുടെ സംഘം.ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് മുന്നോടിയായാണ് ദര്‍ശനം.

നാളെ ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചന്ദ്രയാന്‍ മൂന്ന് കുതിക്കുക. തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ പേടകം ചന്ദ്രോപരിത്തലത്തില്‍ ഇറങ്ങുമെന്ന് ഐ എസ് ആര്‍ ഓ അറിയിച്ചു. ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച്‌ ഭ്രമണപഥത്തില്‍ വെച്ച്‌ ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക

Back to top button
error: