Month: July 2023
-
Crime
മലപ്പുറത്ത് മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഉപേക്ഷിച്ച് 34കാരി 18കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ്
മലപ്പുറം: മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയതായി പരാതി. താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമാണ് പൊലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മയാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയതെന്ന് പരാതിയിൽ പറയുന്നു. റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം കരുവാരകുണ്ടിൽ 63കാരിയെയും 69കാരനെയും കാണാനില്ലന്ന് പരാതിയുണ്ടായിരുന്നു. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരൻ. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്. സ്ത്രീ…
Read More » -
NEWS
ഒരാഴ്ച മുമ്പ് റിയാദിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു
റിയാദ്: ഒരാഴ്ച മുമ്പ് റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു. ഹൃദയത്തിെൻറെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്. അത് ശരിയാക്കാൻ സാധിക്കില്ല. വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം, ആമാശയം എന്നിവയുടെയും പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ബസ്സാമിനെ വെൻറിലേറ്ററിൽ നിന്ന് ഇറക്കി. അനസ്തേഷ്യയിൽ നിന്ന് സുഖം പ്രാപിച്ചു. മാതാപിതാക്കളോട് സാധാരണപോലെ ഇടപഴകാൻ തുടങ്ങി. മുലപ്പാൽ കുടിപ്പിക്കാൻ ഇന്ന് തുടങ്ങും. പീഡിയാട്രിക് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ…
Read More » -
Health
തലയിലെ ചൊറിച്ചിൽ പേൻകടി കൊണ്ട് മാത്രമല്ല, സോറിയാസിസുമാവാം; ചികിത്സ
തലയിലെ ചൊറിച്ചിൽ പേൻകടിയോ, താരനോ മൂലമാണെന്ന് കരുതിയിരിക്കരുത്.അത് ചിലപ്പോൾ സോറിയാസിസ് കൊണ്ടുമാകാം.ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കിൽ പിടിവിട്ടു പോകും. ശരീരത്തിന്റെ ഏത് ഭാഗത്തും സോറിയാസിസ് ഉണ്ടാകാറുണ്ട്. ഇത് തലയോട്ടിയിലും നെറ്റിയിലും കഴുത്തിലും ചെവിക്ക് ചുറ്റും നിലനിൽക്കുമ്പോൾ അതിനെ തലയോട്ടിയിലെ സോറിയാസിസ് എന്ന് വിളിക്കുന്നു. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത ചർമ്മ അവസ്ഥയും, അസഹനീയമായ ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ലക്ഷണങ്ങൾ ഒരു ചാക്രിക പാറ്റേണിൽ വരികയും പോകുകയും ചെയ്യും. ഇതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മയും തലയിലെ ഈർപ്പവുമാണ്.മറ്റുകാരണങ്ങൾ ഇവയാണ്: മദ്യപാനം പുകവലി സമ്മർദ്ദം തലയോട്ടിയിലെ സോറിയാസിസ് മറ്റ് ആരോഗ്യ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കാം: ആർത്രൈറ്റിസ് അമിതവണ്ണം ഇൻസുലിൻ പ്രതിരോധം ഹൃദ്രോഗം ഉയർന്ന കൊളസ്ട്രോൾ നില മറ്റ് തരത്തിലുള്ള സോറിയാസിസിനെപ്പോലെ തലയോട്ടിയിലെ സോറിയാസിസിനും ചികിത്സ വഴി രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സാധാരണയായി, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ഡോക്ടർമാർ പ്രാദേശികവും മറ്റ് മരുന്നുകളും നിർദ്ദേശിക്കുന്നു.ലൈറ്റ് തെറാപ്പിയും ശുപാർശ ചെയ്യാറുണ്ട്.എന്നാൽ ചില വീട്ടുവൈദ്യങ്ങൾ വഴിയും ഇതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ആപ്പിൾ സിഡെർ വിനെഗർ- ഇത് തലയോട്ടിയിലെ ചൊറിച്ചിൽ,…
Read More » -
Careers
ജപ്പാനിൽ തൊഴിലവസരങ്ങളേറെ… കേരളത്തിലെ ആദ്യത്തെ ജാപ്പനീസ് ലാംഗ്വേജ് ടെസ്റ്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നു
കൊച്ചി: തൊഴിൽ സാധ്യതകളുമായി ലോകത്തിന് മുൻപിൽ അവസരങ്ങൾ നീട്ടുകയാണ് ജപ്പാൻ. ജോലി തേടി അലയുന്ന യുവാക്കളെ ആകർഷിക്കുകയാണ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാൻ. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ജപ്പാനിലുള്ളത്. ഓരോ വർഷവും ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും ജോലി സാധ്യതകളുമായി ആയിരക്കണക്കിന് പേർ ജപ്പാനിലേക്ക് എത്തിചേരുന്നുണ്ട്. എൻജിനീയറിങ്, ഹോട്ടൽ മാനേജ്‌മെന്റ്, ബികോം , ബിബിഎ, കെയർ ഗിവർ എന്നീ യോഗ്യതയിലുള്ളവരെ കാത്ത് ജപ്പാനിലെ സ്ഥാപനങ്ങൾ യുവാക്കളെ തേടുകയാണ്. മറ്റു മേഖലകളിൽ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെയും ജപ്പാന് ആവശ്യമുണ്ട്. ജപ്പാനിലെ ജോലി സാദ്ധ്യതകളിലേക്ക് എത്തിച്ചേരാൻ ജാപ്പനീസ് ഭാഷ അനിവാര്യമാണ് എന്നത് കേരളത്തിലെ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രധാന തടസ്സമാണ്. ഇതിന് പരിഹാരമായി കേരളത്തിൽ തന്നെ ആദ്യമായി ലാംഗ്വേജ് ടെസ്റ്റ് സെന്റർ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജാപ്പനീസ് ഭാഷ ആയ നിഹാങ്കോയും അവരുടെ തൊഴിൽ സംസ്കാരവും മനസിലാക്കാൻ ജാപ്പനിസ് ഭാഷാ പഠനം,ജീവിത സംസ്ക്കാര പരിചയ പരിശീലനം, ലൈബ്രറി,എന്നിവ ടെസ്റ്റ് സെന്ററിൽ സജജീകരിച്ചിട്ടുണ്ട്. കടവന്തറ വ്യാപാര…
Read More » -
Kerala
കോട്ടയം ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കീഴില്‍ ഒഴിവുകൾ
കോട്ടയം: ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കീഴില്‍ ഒഴിവുകൾ. കോട്ടയം ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രോജക്‌ട് കോ- ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ് ലൈൻ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ ഫോമിലുള്ള അപേക്ഷ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍ സഹിതം ജൂലായ് 18ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോണ്‍: 0481 2580548, വെബ്‌സൈറ്റ്: http://wcd.kerala.gov.in
Read More » -
Food
കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം
കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കർക്കിടകകഞ്ഞി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാം.കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി. കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം… ഉണക്കലരി 1/2 കപ്പ് കടുക് 1 ടീസ്പൂൺ എള്ള് 1 ടീസ്പൂൺ ഉലുവ 1 ടീസ്പൂൺ ജീരകം 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടേബിൾസ്പൂൺ…
Read More » -
Crime
നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്. വയനാട്ടിൽ നിന്നുളളവരെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിവർക്കൊപ്പമുണ്ടായിരുന്ന ആളുകളായിരുന്നു ഡോക്ടറെ കയ്യേറ്റം ചെയ്തത്. ചെവിക്ക് അസ്വസ്ഥതയുളള ആളുമായി ചികിത്സ തേടിയെത്തിസംഘം, പരിശോധിച്ച് മരുന്ന് നൽകിയപ്പോൾ കൂടെയുളള ആളിനും അസുഖമുണ്ടെന്നും മരുന്ന് വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ആശുപത്രി ജീവനക്കാരുമായി കയർക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. മർദ്ദനം, അസഭ്യവർഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തത്. വന്നയാളുകളുടെ കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിലില്ലായിരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തിയത്.
Read More » -
Kerala
മാറനല്ലൂരില്‍ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തില്‍ അപാകതയില്ല, പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാട് സംഭവിച്ചിട്ടില്ല, ബണ്ട് റോഡിന് അടിയിലെ മണ്ണ് ഒലിച്ചു പോയെന്ന് ചീഫ് എഞ്ചിനീയറുടെ ന്യായീകരണം
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ അപ്രോച്ച് റോഡ് തകർന്ന സംഭവത്തിൽ ന്യായീകരണവുമായി ചീഫ് എഞ്ചിനീയർ. നിർമ്മാണത്തിൽ അപാകതയില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാട് സംഭവിച്ചിട്ടില്ല. ബണ്ട് റോഡിന് അടിയിലെ മണ്ണ് ഒലിച്ചു പോയതാണെന്നും റിപ്പോർട്ട്. കഴിഞ്ഞ മാസം 6നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഇന്ന് പുലർച്ചെയാണ് പുന്നാവൂർ പാലത്തേക്കുള്ള അപ്രോച്ച് റോഡ് തകർന്നത്. ഏഴു കോടി ചെലവാക്കിയുള്ള പാലവും അപ്രോച്ച് റോഡും കഴിഞ്ഞ മാസം ആറിനാണ് പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നാരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. അപകടകരമായ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. നെയ്യാറിൽ നിന്നും കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാലിന് കുറുകേയാണ് പാലം പണിതത്. ഇതിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിൽ അപകാതയുണ്ടെന്ന് നിർമ്മാണ സമയത്തുതന്നെ ചൂണ്ടികാണിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോററ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാത്തതും ഓട നിർമ്മിക്കാത്തതും പില്ലർ വാർത്ത് നിർമ്മാണം നടത്താത്തതുമാണ് റോഡിന് താഴെയുള്ള മണ്ണ്…
Read More » -
Kerala
മീടു ആരോപണം നേരിടുന്ന തമിഴ് ഗാന രചിതാവും കവിയുമായ വൈരമുത്തുവിനെ വീട്ടില്‍ സന്ദര്‍ശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ; നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി
ചെന്നൈ: മീടു ആരോപണം നേരിടുന്ന തമിഴ് ഗാന രചിതാവും, കവിയുമായ വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി രംഗത്ത്. വൈരമുത്തുവിൻറെ എഴുപതാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് എംകെ സ്റ്റാലിൻ അദ്ദേഹത്തിൻറെ ബസന്ത് നഗറിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. ഇതിനെതിരെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി എത്തിയ ചിന്മയി വിമർശിച്ചത്. 2018 മുതൽ തമിഴ് സിനിമ രംഗത്ത് തനിക്ക് വിലക്കാണെന്ന് വീണ്ടും ആരോപിക്കുന്നുണ്ട് ചിന്മയി. പല അവർഡുകൾ നേടിയ ഡിഎംകെയുടെ പിന്തുണയുള്ള കവിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്നതാണ് കാരണം. നിരവധി സ്ത്രീകൾ പരാതി പറഞ്ഞ ഒരാളെയാണ് മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചത്. ഇത് ശരിക്കും നാണക്കേട് ഉണ്ടാക്കുന്ന സംഗതിയാണെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ ചിന്മയി പറയുന്നു. അഞ്ച് വർഷത്തോളമായി തനിക്ക് നീതി ലഭിച്ചില്ലെന്നും, നിങ്ങൾക്ക് നീതി കിട്ടുന്നത് ഒന്ന് കാണണം എന്ന രീതിയിൽ ആക്രോശിക്കുകയാണ് എതിരാളികൾ എന്നും ചിന്മയി ആരോപിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ജനിച്ചതിനാൽ ഏത് സ്ത്രീക്ക് മുകളിലും തനിക്ക് കൈവയ്ക്കാം എന്നാണ്…
Read More » -
Kerala
ബംഗളൂരുവിൽ മലയാളി എൻജിനീയറിങ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ബംഗളൂരു: മലയാളി എൻജിനീയറിങ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാര്‍ഥി തേജസ് നായര്‍ (22) ആണ് മരിച്ചത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.സമീപത്തുനിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
Read More »