ജയ്പുര്‍: സഹോദരന് മുങ്ങിമരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരി വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. സഹോദരന് സന്ദീപിന്റെ (19) മരണത്തില്‍ മനംനൊന്ത് സഹോദരി രേഖ (21) ആണ് ജീവനൊടുക്കിയത്.
വീടിനു സമീപത്തെ വാട്ടര്‍ ടാങ്കില്‍ ചാടിയാണ് രേഖ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീടിനു സമീപത്തെ മഴവെള്ളം നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലില്‍ അബദ്ധത്തില്‍ വീണാണ് സന്ദീപ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.