പാലക്കാട്: ദേശീയപാതയിൽ കാര്‍ തടഞ്ഞുനിര്‍ത്തി വ്യാപാരികളില്‍ നിന്ന് നാലര കോടി രൂപ കൊള്ളയടിച്ചു.
കഞ്ചിക്കോട് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പെരിന്തല്‍മണ്ണ സ്വദേശികളായ വ്യാപാരികളില്‍ നിന്ന് അജ്ഞാത സംഘം പണം കവര്‍ന്നത്.പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
മൂന്നു കാറുകളിലും ഒരു ടിപ്പറിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികള്‍ മൊഴി നല്‍കി. പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ്, ഇബ്‌നു വഹ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാപാരികളുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.