
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ ആറ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, സോഫ്റ്റ്‌വേർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ 21 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി രജിസ്റ്റർ ചെയ്യണം.






