ദില്ലി: വെള്ളക്കെട്ടില്‍ അകപ്പെട്ട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്.കുട്ടികളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദില്ലി നഗരം വെള്ളത്തിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് പെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജലനിരപ്പ് താഴ്ന്നെങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല.സ്കൂളുകൾക്കും മറ്റും ഞായറാഴ്ച വരെ ഇവിടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.