തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയുന്നത് എങ്ങനെയെന്ന് നോക്കാം.
കാബേജ് പാകം ചെയ്യുന്നതിനു മുമ്ബ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്തതിനു ശേഷം ഉപയോഗിക്കണം. പാവയ്ക്കയുടെ മുളളുകൾക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിച്ചിരിക്കാനിടയുണ്ട്
കട്ടിയേറിയ തൊലിയുളള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക.അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി. അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്ബ് ഉപ്പിട്ട ചെറുചൂടുവെളളത്തില്‍ അര മണിക്കൂര്‍ വച്ചാലും മതി. പച്ചക്കറികള്‍ പുളിവെളളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെളളത്തില്‍ കഴുകിയെടുക്കുക.
ബേക്കിംഗ് സോഡായിൽ അൽപ്പം വെള്ളത്തിൽ ചേര്‍ത്തതിനു ശേഷം പച്ചക്കറികള്‍ പത്ത് മിനിട്ട് അതില്‍ മുക്കിവെയ്ക്കുക. പിന്നീട്, ഇവ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്ക്കു ന്നു. ഈ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാൻ. കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെളളത്തില് കഴുകിയെടുക്കണം.