മലപ്പുറം: 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ബീഹാര്‍ സ്വദേശിയായ റഹീമാണ് ഭാര്യ നജ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ രാജുവിനോടോപ്പമാണ് പോയതെന്നാണ് പരാതിയില്‍ പറയുന്നത്.
മൂന്നര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ നാലു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി പോയത്. താഴെചേളാരിയിലുള്ള കോര്‍ട്ടേഴ്സിലാണ് നജ്മ കുടുംബസമേതം താമസിച്ചിരുന്നത്.
നജ്മയും രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.