കണ്ണൂര്‍: യുവതി വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. കാഞ്ഞിരക്കൊല്ലി കുരങ്ങന്മല സ്വദേശി മുതുകുളത്തേല്‍ ജയിംസിന്റെ മകള്‍ അജീന ജയിംസ്(23)ആണ് മരിച്ചത്.
ഏറെ നാളായി പയ്യാവൂര്‍ ടൗണിനടുത്ത് വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.രണ്ടുദിവസം മുൻപ് പനിബാധിച്ചു ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ അജീനയും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.വ്യാ ഴാഴ്ച്ച രാത്രിയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. സഹോദരങ്ങള്‍ ഉടൻ അയല്‍വാസികളെ വിളിച്ചു പയ്യാവൂര്‍ മേഴ്സി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ രണ്ടുമണിയോടെ മരണമടയുകയായിരുന്നു.