CrimeNEWS

അങ്കമാലി ആശുപത്രിക്ക് മുന്നില്‍ യുവതി കുത്തേറ്റ് മരിച്ചു; മുന്‍ കാമുകന്‍ പിടിയില്‍

കൊച്ചി: ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ അടുപ്പത്തിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.

Signature-ad

ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

 

 

 

Back to top button
error: