IndiaNEWS

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു

മംഗളൂരു: ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗര്‍ ഹനുര്‍ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയത്.

കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി  ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Signature-ad

രാമു-ലതിക ദമ്ബതികളുടെ മകള്‍ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 മീറ്ററോളം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച്‌ കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്.

 

സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച വനം മന്ത്രി ഈശ്വര്‍ ഖാന്ത്രെ സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: