IndiaNEWS

തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ തക്കാളി കൊണ്ടു തന്നെ ഒരുമിപ്പിച്ച് പൊലീസ്

ഭോപ്പാൽ:തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ തക്കാളി കൊണ്ടു തന്നെ ഒരുമിപ്പിച്ച് പൊലീസ്.

കറി വച്ചപ്പോള്‍ രണ്ടു തക്കാളി ഉപയോഗിച്ചതിന് വഴക്കിട്ട ദമ്ബതിമാരുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തക്കാളിയെച്ചൊല്ലി വേര്‍പിരിഞ്ഞ ദമ്ബതിമാരെ അതേ തക്കാളി കൊണ്ട് ഒരുമിപ്പിച്ചിരിക്കുകയാണ് പൊലീസ്. മധ്യപ്രദേശിലെ ഷാഹ്‌ഡോല്‍ സ്വദേശികളായ സഞ്ജീവ് വര്‍മയെയും ഭാര്യ ആരതിയെയുമാണ് പൊലീസ് ഒന്നിപ്പിച്ചത്.

സന്ദീപ് ബര്‍മൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് സഞ്ജീവ് വര്‍മ. ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചതോടെയാണ് വിചിത്രമായ ഈ വഴക്ക് പുറം ലോകം അറിഞ്ഞത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ ഒന്നിലധികം തക്കാളി ഇട്ടതിനെ തുടര്‍ന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും ഒടുവിൽ കുഞ്ഞിനെയുമെടുത്ത് ഇറങ്ങിപ്പോയെന്നും യുവാവ് പറയുന്നു.

Signature-ad

ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി. ഒടുവില്‍ വാക്കേറ്റം കനത്തതിനു പിന്നാലെ മകളേയുമെടുത്ത് സഞ്ജീവിനോട് പറയാതെ ആരതി വീടു വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെയാണ് സഞ്ജീവ് പൊലീസിന്റെ സഹായം തേടിയത്.

 

 

പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ഇരുവരെയും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച പൊലീസ് വഴക്ക് അവസാനിപ്പിക്കുകയായിരുന്നു. ഭാര്യക്ക് സഞ്ജീവ് അരക്കിലോ തക്കാളി സമ്മാനമായി നല്‍കി. മേലില്‍ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഭര്‍ത്താവിനൊപ്പം പോകാൻ ആരതി തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: