നിർദ്ധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും . മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉത്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർദ്ധനരായ കിടപ്പ് രോഗികൾക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു. കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉത്ഘാടനം നടക്കുക.
Related Articles
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024