കാസർകോട്:ഭര്‍തൃമതിയായ യുവതിയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ദാമോദരൻ – സുജാത ദമ്ബതികളുടെ മകള്‍ എ അശ്വതി (28) യെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടംകുഴി സ്വദേശിയായ ഭര്‍ത്താവ് മനോഹരൻ ഗള്‍ഫിലാണ്. രണ്ട് വര്‍ഷം മുമ്ബായിരുന്നു വിവാഹം. ഇവര്‍ക്ക് മക്കളില്ല.
അതേസമയം മരണത്തില്‍ സംശയങ്ങളോ മറ്റോ ഇല്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഏക സഹോദരൻ കിരണ്‍കുമാര്‍.