തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡില്‍ നാളെ വാഹന നിയന്ത്രണം.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നാളെ വിലാപയാത്ര പോകുന്ന വഴിയില്‍ ലോറികളടക്കം വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും.
ബുധനാഴ്ച പുലര്‍ച്ചെ നാലര മണിമുതലാണ് നിയന്ത്രണം.മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും.
1. തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
2. തെങ്ങണയില്‍ നിന്നും മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.
3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
4. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.
5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
6. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.