മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്.
അമരമ്ബലം സൗത്തിലെ കുന്നുംപുറത്ത് വീട്ടില്‍ മരണമുഖത്ത് നിന്നും രക്ഷപ്പെട്ടെത്തിയ സന്ധ്യ, മക്കളായ ഏഴാം ക്ലാസുകാരി കെ.വി അനുഷ, ആറാം ക്ലാസുകാരനായ അരുണ്‍ എന്നിവരെ സന്ദര്‍ശിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്.
അഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെയാണ് കുന്നുംപുറത്ത് വീട്ടില്‍ സുശീല (55), മകള്‍ സന്ധ്യ (32) സന്ധ്യയുടെ മക്കളായ ഇരട്ട സഹോദരങ്ങളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (10) എന്നിവര്‍ കുതിരപ്പുഴയിലെ അമരമ്ബലം സൗത്ത് ശിവക്ഷേത്രക്കടവിലെത്തി പുഴയിൽ ചാടിയത്.
വാടക കൊടുക്കാൻ പോലും പണമില്ലാത്തതും സാമ്ബത്തിക ബാധ്യതകളുമാണ് കുടുംബത്തെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒഴുക്കില്‍പ്പെട്ട അനുഷയും അരുണും രക്ഷപ്പെട്ട് അയല്‍വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരറിഞ്ഞത് കടവില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയ ശേഷം ചെറായി കെട്ടുങ്ങലില്‍ പുഴയുടെ തീരത്തെ ചെടികളില്പ്പിടിച്ച് സന്ധ്യയും രക്ഷപ്പെട്ടു.