ന്യൂഡല്‍ഹി: കോവിന്‍ വിവരച്ചോര്‍ച്ചയില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ടെലിഗ്രാം ബോട്ടില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയാണ് ഇയാളുടെ അമ്മ. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്.
കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സാണ് കണ്ടെത്തിയത്. എന്നാല്‍, പ്രസ്തുത അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.