KeralaNEWS

സംസ്ഥാനത്ത് പനി കൂടുന്നു;മരണവും 

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതിനൊപ്പം മരണവും കൂടുന്നു. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിവസേന പനിബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത് 13258 പേര്‍. തിങ്കളാഴ്ച 12984 പേരും ചൊവ്വാഴ്ച 12876 പേരും ആശുപത്രികളിലെത്തി.

 

Signature-ad

മൂന്ന് ദിവസം കൊണ്ട് 286 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 30 പേര്‍ക്ക് എലിപ്പനിയും.1211 രോഗികള്‍ക്കാണ് മൂന്നാഴ്ച്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ തന്നെ 99 പേര്‍ക്ക് എലിപ്പനിയും വന്നു. ഡെങ്കിബാധിച്ച്‌ 19 രോഗികള്‍ മരിച്ചതായാണ് കണക്ക്. എലിപ്പനി ലക്ഷണങ്ങളോടെ 10 രോഗികളും മരിച്ചു.

 

അതേസമയം സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉൾപ്പടെ ആവശ്യമായ പരിശീലനം നല്‍കി പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് നടപടികളാരംഭിച്ചു. വീടിനകത്തും പുറത്തും കൊതുക് വളരുന്ന തരത്തില്‍ വെള്ളം കെട്ടി നിര്‍ത്തരുത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാവരും കഴിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.

Back to top button
error: