തിരുവനന്തപുരം:കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ഇന്നും നാളെയും കരിദിനം ആചരിക്കും.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറസ്റ്റിലാകുന്നത്.കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.