IndiaNEWS

മരിക്കാൻ പോകുന്നുവെന്ന് പൊലീസിന് ഇമെയില്‍ അയച്ചശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മാർത്താണ്ഡം:താൻ മരിക്കാൻ പോകുന്നുവെന്ന് പൊലീസിന് ഇമെയില്‍ അയച്ചശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാര്‍ത്താണ്ഡം പത്തുകാണി, നിരപ്പ്റോഡ് സ്വദേശി, ലക്ഷ്മി ഇല്ലത്ത്  ഹരിഹരൻ (50) ആണ് ലോഡ്ജില്‍ തൂങ്ങിമരിച്ചത്.
ഭാര്യ നളിനി (45), വൈഷ്ണവിക്കും സൗഭാഗ്യ, ഹര്‍ഷൻ എന്നീ മക്കള്‍ക്കൊപ്പവുമാണ് ഹരിഹരൻ താമസിച്ചിരുന്നത്. ഹരിഹരൻ സ്വകാര്യ ബാങ്ക് ജീവനക്കാരനും നളിനി മധുരയിലുള്ള സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയുമാണ്. 2019 ല്‍ തമിഴ്സെല്‍വി എന്ന സ്ത്രീക്ക് നളിനി 11 മാസത്തേക്ക് വീട് വാടകയ്ക്ക് നല്‍കുകയായിരുന്നു. 2022 ആയിട്ടും വീട് ഒഴിയാത്തതിനെ തുടര്‍ന്ന്  ഹരിഹരൻ ആറുകാണി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് തമിഴ്സെല്‍വി വ്യാജ ഡോക്യുമെന്റ് തയാറാക്കി വീടൊഴിയാൻ ഇനിയും സമയമുണ്ടെന്നുകാട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഹരിഹരൻ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡത്തെ സ്വകാര്യ ലോഡ്‌ജില്‍ റൂമെടുത്ത ഹരിഹരൻ, ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് ഭാര്യ നളിനിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇ മെയില്‍ അയച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Back to top button
error: