KeralaNEWS

ഇ ഡി ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടിൽ കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥനാണെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍.
ആലുവ മുപ്പത്തടം ശ്രീനിലയം പരമേശ്വരനാണ് (65) സൗത്ത് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കടവന്ത്ര ഹരിജൻ കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചു കടന്നത്. ഇവിടെയെത്തിയ ഇയാള്‍ താൻ ഇ ഡി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വീട്ടില്‍ കയറുകയായിരുന്നു. പിന്നാലെ ഇവരെ കയറിപ്പിടിക്കുകയായിരുന്നു.  യുവതിയുടെ പരാതിയിലാണ് നടപടി.

Back to top button
error: