കോട്ടയം: ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാള്‍ സ്വദേശി രത്തൻ (38) ആണ് മരിച്ചത്.
ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. തൊടുപുഴ റോഡില്‍ ഇളപ്പുങ്കല്‍ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.ഫയര്‍ഫോഴ്‌സ് എത്തി മണ്ണ് മാറ്റി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.