KeralaNEWS

സുരേന്ദ്രൻ തോൽക്കാൻ കാരണം കേരളത്തിലെ ഹിന്ദുക്കളുടെ കുറഞ്ഞ രാഷ്ട്രീയ ബോധം: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍  

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍. അതുകൊണ്ടാണ് കേരളത്തില്‍ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന് പരാജയപ്പെടേണ്ടി വന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇവിടുത്തെ ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും, അവരെ തകര്‍ക്കുന്ന ആള്‍ക്കാര്‍ക്കെല്ലാം വോട്ടു ചെയ്യും എന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല.അത്തരത്തില്‍ കുറേ ഹിന്ദുക്കളുണ്ട്. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല.

എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഇന്ന് വയനാട്ടില്‍ ശക്തമായിട്ടുള്ള ലീഗിന്റെ സ്വാധീനം പോലെ, ഈ കേരളത്തില്‍ പലയിടത്തും ബിജെപി എംഎൽഎമാർ വന്നേനെ. ആ കാര്യത്തില്‍ ഒരു കുറവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഇപ്പോഴും രാഷ്ട്രീയബോധം കുറവാണ് എന്നത് ഞാൻ‍ അംഗീകരിക്കുന്നു. ആ രാഷ്ട്രീയബോധം കുറവായതു കൊണ്ടാണ് സുരേന്ദ്രനുപോലും പരാജയപ്പെടേണ്ടി വന്നത്’, ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Back to top button
error: