ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകൾ.വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.
ചെന്നൈയിലേക്കുള്ള കന്യാകുമാരി– ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് കടന്നു പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ലോറിയുടെ ടയറുകള്‍ കണ്ടെത്തിയത്.ലോറിയുടെ രണ്ടു ടയറുകളായിരുന്നു ട്രാക്കില്‍ ഉണ്ടായിരുന്നത്.ട്രെയിൻ ഇതിന് മുകളിലൂടെ കയറിയിറങ്ങിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു.
തിരുച്ചിറപ്പള്ളി ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ ലോക്കോപൈലറ്റ് പാളത്തില്‍ ടയറുകള്‍ കണ്ടതോടെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയായിരുന്നു.തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ഇവിടെ നിർത്തിയിട്ടു.
സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan