KeralaNEWS

കൊച്ചിയിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി കമ്ബനി അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്തത് 41.81 ലക്ഷം രൂപ !!

കൊച്ചി:പ്രമുഖ ബില്‍ഡിങ് സ്ഥാപനത്തിന്റെ എംഡിയുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി കമ്ബനി അക്കൗണ്ടില്‍നിന്ന് 41.81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊച്ചി സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാജ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച്‌ ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ക്ക് സന്ദേശം അയച്ചാണ് പണം തട്ടിയെടുത്തത്. എംഡിയുടെ ഫോട്ടോയുള്ള വാട്സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം എത്തിയത്. കമ്ബനി അക്കൗണ്ടില്‍നിന്ന് 41,81,258 രൂപയാണ് ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ അയച്ചുകൊടുത്തത്. വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞ ഐസിഐസിഐ, എച്ച്‌ഡിഎഫ്സി ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മെയ് ഇരുപത്തൊമ്ബതിനാണ് പണം അയച്ചത്.

 

Signature-ad

കമ്ബനി അക്കൗണ്ടില്‍നിന്ന് പണം പോയതറിഞ്ഞ് എംഡി, ചീഫ് ഫിനാൻഷ്യല്‍ മാനേജരോട് വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഡി വ്യക്തമാക്കിയതോടെ ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ പരാതി നല്‍കുകയായിരുന്നു.

 

ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനയ്ക്കുമാണ് കേസ്. കമ്ബനി ചീഫ് ഫിനാൻഷ്യല്‍ മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നാണ് കൊച്ചി സൈബര്‍ പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

Back to top button
error: