Month: June 2023

  • India

    അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രം; 3 ട്രെയിനുകള്‍ കൂട്ടിയിടിച്ചിട്ടില്ല

    മുംബൈ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയില്‍വേ മന്ത്രാലയം രംഗത്ത്. ബാലസോറിലുണ്ടായ അപകടത്തില്‍ മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ബഹനഗ ബസാര്‍ സ്റ്റേഷനില്‍ എങ്ങനെയാണ് ട്രെയിന്‍ അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ചും അവര്‍ വിശദീകരണം നല്‍കി. ”അപകടം സംഭവിച്ച സ്റ്റേഷനില്‍ ആകെ നാല് ട്രാക്കുകളാണുള്ളത്. അതില്‍ രണ്ടെണ്ണം നേരെയുള്ള പ്രധാന ലൈനുകളാണ്. ഈ ട്രാക്കുകളില്‍ ട്രെയിനുകള്‍ നിര്‍ത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകള്‍ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തേണ്ടി വന്നാല്‍ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്.’ -ജയ വര്‍മ വിശദീകരിച്ചു.

    Read More »
  • Kerala

    ഇരുചക്രവാഹനത്തില്‍ ഒരു കുട്ടികളുമായി യാത്ര ചെയ്യാം; പിഴ ചുമത്തില്ലെന്ന് മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ ലംഘനത്തിന് നാളെ രാവിലെ എട്ടുമണി മുതല്‍ എഐ ക്യാമറ പിഴ ചുമത്തി തുടങ്ങുമെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്താനിരിക്കേ, നിയമലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമതീരുമാനം കൈക്കൊള്ളുന്നത് വരെ ഇരുചക്രവാഹനത്തില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇതിന് പിഴ ഈടാക്കുന്നതല്ല എന്നും ആന്റണി രാജു പറഞ്ഞു. നിലവില്‍ ഗതാഗതനിയമ ലംഘനം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പരാതികള്‍ നല്‍കാന്‍ സംവിധാനമില്ല.…

    Read More »
  • Crime

    നവദമ്പതികള്‍ ആദ്യരാത്രിയില്‍ മണിയറയില്‍ മരിച്ചനിലയില്‍; ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    ലഖ്‌നൗ: വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു രാവിലെ നവദമ്പതികളെ മണിയറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ സമയത്ത് ഇരുവര്‍ക്കും ഹൃദയാഘാതമുണ്ടായെന്നതിലാണ് ദുരൂഹത. ഉത്തര്‍പ്രദേശിലെ ബഹ്‌റായ്ച്ചില്‍ വ്യാഴാഴ്ച രാവിലെയാണ് പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്കു കയറിയ ഇരുവരെയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരേ ചിതയിലാണ് ഇരുവരുടെയും സംസ്‌കാരം നടത്തിയത്. മുറിയില്‍ ആരെങ്കിലും അതിക്രമിച്ചു പ്രവേശിച്ചതിന്റെ സൂചനകളോ ദമ്പതികളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ ഇല്ല, എന്നാല്‍ ഒരേസമയം ഹൃദയാഘാതം ഉണ്ടായതായുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നു. മരണത്തിന് മുന്‍പുള്ള ദിവസം ദമ്പതികള്‍ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കുകയാണ്. ബുധനാഴ്ച ഇരുവരും എന്താണ് കഴിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരുടെ സംഘം മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മുറിയും സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നെ് പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും…

    Read More »
  • Kerala

    അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; കോളജിനെതിരെ ആരോപണവുമായി കുടുംബം

    കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിന്റെ ലാബില്‍ വച്ച്‌ ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ ശ്രദ്ധയെ ശകാരിക്കുകയും കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ പിടിച്ചുവച്ചെന്നും വീട്ടുകാര്‍ പറയുന്നു .രണ്ട് ദിവസത്തോളം കോളജ് അധികൃതര്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.   പിന്നീട് കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരെ ഫോണ്‍ ചെയ്യുകയും ഫോണ്‍ ഉപയോഗത്തിന്റെ കാര്യമുള്‍പ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയ്ക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നും കുട്ടിയെ ഇത് വല്ലാത്ത…

    Read More »
  • India

    മോശമായി പെരുമാറിയ യുവാവിനെ ബസിൽ ‘കൈകാര്യം ചെയ്ത്’ യുവതി

    മൈസൂരു: ബസില്‍വച്ച്‌ മോശമായി പെരുമാറിയ യുവാവിനെ ‘കൈകാര്യം ചെയ്ത്’ യുവതി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. യാത്ര ചെയ്യുന്നതിനിടെ യുവാവ് ശല്യം ചെയ്യുകയായിരുന്നു.യുവതി താക്കീത് ചെയ്‌തെങ്കിലും ശല്യം തുടര്‍ന്നു.ഒടുവിൽ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ യുവാവിന്റെ മുഖത്ത് തല്ലുകയായിരുന്നു യുവതി. ഇയാള്‍ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല.ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു ഇയാൾ.

    Read More »
  • NEWS

    കുഞ്ഞിനെ വിട്ടുകിട്ടണം;അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ

    ന്യൂഡല്‍ഹി: ജര്‍മനിയില്‍ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഗുജറാത്ത് സ്വദേശികളായ  ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് രണ്ട് വയസുകാരി അരിഹ ഷാ. ഇവർ ജർമ്മനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. 2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് അരിഹ കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജര്‍മൻ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍നിന്ന് പിരിച്ചത്. ജര്‍മൻ അധികാരികള്‍, കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കെതിരേ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സര്‍ക്കാര്‍ തയാറായില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മൻ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യൻ എംപിമാര്‍ കത്തയച്ചിരുന്നു.…

    Read More »
  • NEWS

    പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച്‌ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ

    ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച്‌ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷയും ഇരുപതിനായിരം രൂപ പിഴയും വിധിച്ച്‌ കോടതി. ഭവല്‍പ്പൂരിലെ ഇസ്ലാമി കോളനിയിലെ നൗമാന്‍ മാസി എന്ന 19കാരനാണ് വധശിക്ഷ വിധിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. വാട്‌സ്‌ആപ്പിലൂടെ ദൈവനിന്ദ പ്രചരിപ്പിച്ചു എന്നാണ് കേസ്.   ഭവല്‍പ്പൂര്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

    Read More »
  • Kerala

    ദിവസേന പത്താം ക്ലാസുകാരിയുമായി ശാരീരിക ബന്ധം; യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപിച്ചു

    കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം.     തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി കടയ്ക്കല്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.   മാസങ്ങള്‍ക്ക് മുമ്ബാണ് പത്താം ക്ലാസുകാരിയുമായി ഇൻസ്റ്റഗ്രാമിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. രാത്രിയില്‍ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.   പെണ്‍കുട്ടിയോട് കാര്യങ്ങള്‍ വീട്ടുകാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ്: മലയാളി നഴ്സിന് 45 കോടി രൂപ

    അബുദാബി:ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ലൗലി മോള്‍ അച്ചാമ്മ 45 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം) നേടി. കോട്ടയം സ്വദേശിനിയായ ലൗലി മോളും കുടുംബവും കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയിലാണ് താമസം.നാട്ടിലേക്കുള്ള യാത്രയിൽ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇൻ-സ്റ്റോര്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റെടുത്തതെന്ന് അവര്‍ പറഞ്ഞു.

    Read More »
  • Crime

    സംശയരോഗം മൂലം ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കടലില്‍ തള്ളി; രണ്ടു വയസ്സുള്ള മകനെയും കൂടെകൂട്ടി

    മുംബൈ: യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടലില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. മുംബൈ നൈഗാവില്‍ താമസക്കാരായ ബിഹാര്‍ സ്വദേശി മിട്ടു സിങ്(31) സഹോദരന്‍ ചുന്‍ചുന്‍ സിങ്(35) എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം ട്രോളി ബാഗിലാക്കിയ നിലയില്‍ ഉത്തനിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയും നൈഗാവിലെ താമസക്കാരിയുമായ അഞ്ജലി സിങ് (23) ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ ഉത്താന്‍ ബീച്ചില്‍ ഒരു യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കരയ്ക്കടിഞ്ഞു. ഇത് കണ്ട പ്രഭാതസവാരിക്കാരന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍, തലയില്ലാതെ ശരീരം രണ്ടായി മുറിച്ചനിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുന്നതിന് മുന്‍പ് മൃതദേഹം പരിശോധിക്കുന്നതിനിടെ, മരിച്ചയാളുടെ ഇടതുകൈയില്‍ പച്ചകുത്തിയ ‘ഓം’, ‘ത്രിശൂലം’ എന്നിവ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മരിച്ചയാളുടെ കൈയിലെ രണ്ടു ചിഹ്നങ്ങളും പച്ചകുത്തിയ…

    Read More »
Back to top button
error: