ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിൻ അപകടത്തിന് വര്‍ഗീയ നിറം നല്കാൻ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി ഒഡീഷ പോലീസ്.സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാൻ അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അപകട സ്ഥലത്തിനു തൊട്ടടുത്ത് മോസ്കാണെന്നും അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നുമാണ് പ്രചരണം.
അപകട സ്ഥലത്തിന്റെ ഡ്രോണ്‍ ചിത്രം പങ്കുവച്ചാണ് ട്വിറ്ററിലൂടെ വര്‍ഗീയ വിഷം ചീറ്റുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പോലീസ് രംഗത്തെത്തിയത്.
അപകട സ്ഥലത്തിനു സമീപമായി ചിത്രത്തിലുള്ളത് ക്ഷേത്രമാണെന്ന് പോലീസ് പറഞ്ഞു.ദുരന്തത്തെയും വർഗ്ഗീയവത്കരിക്കരുത് കർശന നടപടി ഉണ്ടാകും-ഒഡീഷ പോലീസ് മുന്നറിയിപ്പ് നൽകി.