കെ എസ്ആര്ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയതില്‍ ചുക്കാൻ പിടിച്ചത് കോണ്‍ഗ്രസ് നേതാവ്.
കൊല്ലം ശൂരനാട്ടെ കോണ്‍ഗ്രസ് നേതാവും സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിന്റെ മുഖവുമായ ശ്രീദേവ് സോമനാണ് സവാദിന് സ്വീകരണം നല്കാൻ നേതൃത്വം നല്കിയവരില് പ്രധാനി.
“സവാദ് തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് സവാദിന് പിന്തുണ നല്‍കുന്നത്. സവാദിന് എതിരെ നടന്നത് ഹണി ട്രാപ്പ് ആണ് .സവാദിനെ പറ്റി സവാദിന്റെ നാട്ടില്‍ ഞാൻ നടത്തിയ അന്വേഷണത്തില്‍ എനിക്ക് അറിയാൻ സാധിച്ചത് സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകനാണ് എന്നാണ്’ – ശ്രീദേവ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയാണ് സവാദിനെ ന്യായീകരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ളതും, കോണ്‍ഗ്രസിന്റെ സൈബര്‍ ഇടത്തിലെ സജീവ സാന്നിധ്യവുമാണ് ശ്രീദേവ്.
എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്.