ഈ വിഷയത്തില്‍ താന്‍ മറുപടി പറയാനില്ല. കാരണം താന്‍ ഇരയായതായി കരുതുന്നില്ല. പൊലീസ് മേധാവിയാകാന്‍ തനിക്ക് സാധ്യതയുണ്ടായിരുന്നു എന്നാല്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചില്ല. എന്നുവെച്ച് കരയാനൊന്നും താന്‍ പോയില്ല. താന്‍ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ പൊലീസ് മേധാവി സ്ഥാനമൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബി സന്ധി പറഞ്ഞു.
കേരള പൊലീസ് തലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല. ഡിജിപിയെ തീരുമാനിക്കുന്നതിനെപ്പറ്റി തനിക്ക് അറിയില്ല. ഡിജിപിയെ തീരുമാനിക്കുന്ന റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ താന്‍ അംഗമല്ല. 22-ാം വയസ്സിലാണ് താന്‍ പൊലീസ് സേനയില്‍ ചേരുന്നത്. മൂന്നുപതിറ്റാണ്ടു കാലമാണ് പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചത്.
ലിംഗസമത്വത്തെക്കുറിച്ച് പറയുന്ന ഇക്കാലത്ത്, വനിതാ പൊലീസ് മേധാവി വന്നിരുന്നെങ്കില്‍ അതിനോട് കൂടുതല്‍ നീതിപുലര്ത്തുന്നതാകുമായിരുന്
31 വര്‍ഷത്തെ സര്‍വീസിനിടെ, 12 വര്‍ഷവും ലോ ആന്റ് ഓര്‍ഡറിലാണ് ജോലി ചെയ്തത്. കേസന്വേഷണത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നും വലിയ സമ്മര്‍ദ്ദമൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
31 വര്‍ഷത്തെ സേവനത്തിനിടെ ക്രമസമാധാനചുമതല, ക്രൈം ബ്രാഞ്ച്, ട്രെയിനിംഗ് തുടങ്ങി നിരവധി മേഖലയില്‍ വ്യക്ത മുദ്രപതിപ്പിച്ചാണ് ബി.സന്ധ്യയുടെ പടിയിറക്കം.