KeralaNEWS

പ്രവചനം തെറ്റിച്ച് കാലവർഷം

തിരുവനന്തപുരം: പ്രവചനങ്ങള്‍ തെറ്റിച്ച്‌ സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു.ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
അതേസമയം തെക്കു കിഴക്കൻ അറബിക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും രണ്ടു ദിവസത്തിനകം അതു ന്യൂനമര്‍ദമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: