ജൂലൈ ആദ്യമാകും പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുക.
അറയാഞ്ഞിലിമണ്‍, പമ്ബാവാലി, കിസുമം, നാറാണംതോട്, ഇലവുങ്കല്‍ , ളാഹ, പുതുക്കട, മഠത്തുംമൂഴി, പെരുനാട് മാര്‍ക്കറ്റ്, മുക്കം അലിമുക്ക് എന്നിങ്ങനെയാണ് സര്‍വീസ് റൂട്ട് നിശ്ചയിട്ടുള്ളത്.
ദിവസവും രാവിലെ അറയാഞ്ഞിലിമണ്ണില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക.രാത്രി വാഹനം നിര്‍ത്തിയിടുന്നതിനടക്കമുള്ള സൗകര്യം പഞ്ചായത്ത് നല്‍കും. ഗ്രാമവണ്ടി പെരുനാട് പഞ്ചായത്ത് എന്ന പേരിലാകും ബസ്. ഡീസലിന്റെ ബില്ല് പഞ്ചായത്ത് വഹിക്കും. ബസ് ജീവനക്കാരുടെ ശമ്ബളവും വാഹനത്തിന്റെ അറ്റക്കുറ്റപ്പണിയും കെഎസ്‌ആര്‍ടിസി വഹിക്കും.
ബസില്‍ പരസ്യം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. പരസ്യത്തില്‍ നിന്നുള്ള വരുമാനം അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഇതു വഴി വാഹനത്തിന്റെ ഇന്ധനചെലവും കണ്ടെത്താം. ഉള്‍പ്രദേശങ്ങളില്‍ തീരെ യാത്രാ സൗകര്യമില്ലാത്ത മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമവണ്ടി പദ്ധതി ആവിഷ്ക്കരിച്ചത്.