KeralaNEWS

ഐ.ടി.ഐ പാസായവര്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ ജോലി നേടാം

കൊച്ചി: ഐ.ടി.ഐ പാസായവര്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ നൈപുണ്യ പരിശീലനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.

2020, 21, 22 വര്‍ഷങ്ങളില്‍ ഐടിഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വെല്‍ഡര്‍ (NSQF) കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സ് ദൈര്‍ഘ്യം.

പരിശീലനത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ തിരഞ്ഞെടുത്ത പോളിടെക്നിക്ക് കോളേജുകളിലും (സെൻട്രല്‍ പോളിടെക്നിക്ക് കോളേജ് വട്ടിയൂര്‍ക്കാവ്, ഗവ. പോളിടെക്നിക്ക് കോളേജ് കളമശ്ശേരി, കേരള ഗവ. പോളിടെക്നിക്ക് കോളേജ് കോഴിക്കോട്) തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്‌യാര്‍ഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. അസാപ് കേരളയും കൊച്ചിൻ ഷിപ്‌യാര്‍ഡും നല്‍കുന്ന എൻസിവിഇടി സര്‍ട്ടിഫിക്കറ്റും ലഭിക്കും. 30 വയസാണ് പ്രായപരിധി.

Signature-ad

 

വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സ്കോളര്‍ഷിപ് നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്സൈറ്റ് www.asapkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495999709, 9495999623

Back to top button
error: