NEWSPravasi

ബഹ്റൈനിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം:ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്സുമാര്‍ക്കും, ബി എസ് സി നഴ്സിങ്ങും എമര്‍ജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാര്‍ട്മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

Signature-ad

അഭിമുഖം ഓണ്‍ലൈൻ മുഖേന നടത്തുന്നതാണ്. ഓണ്‍ലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്. ശമ്ബളം കുറഞ്ഞത് 350 ദിനാര്‍ ലഭിക്കും. (ഏകദേശം 76, 000 ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണ്.

Back to top button
error: