
ബെൽജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോര്‍ട്ട് ( യു ഐ ടി പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആര്‍ടിസിക്ക്.
സ്പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യു ഐ ടി പി പൊതു ഗതാഗത ഉച്ചകോടിയില്‍ വെച്ച് കെഎസ്ആര്‍ടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആര്‍ടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെഎസ് ആര് ടി സി യില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു ഐ ടി പി യുടെ വിദഗ്ദ്ധ സമിതി കെ എസ് ആര് ടി സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.
ജൂണ്‍ അഞ്ചിന് നടന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയില്‍വേ കമ്ബനി, ചൈനയില്‍ നിന്നുള്ള ബെയ്ജിങ് പബ്ലിക് ട്രാൻസ്പോര്‍ട് കോര്പറേഷൻ, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില് ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യു ഐ ടി പി ഏര്‍പ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം കെഎസ്ആര്‍ടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.






