IndiaNEWS

കടുത്ത ചൂട്; തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി

ചെന്നൈ:കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി. ക്ലാസുകള്‍ ജൂണ്‍ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യമൊഴി അറിയിച്ചു.
6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍  ജൂണ്‍ 12 മുതലും 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ 15 മുതലും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
ജൂണ്‍ രണ്ടിന് പുതിയ അധ്യനവര്‍ഷം ആരംഭിക്കേണ്ടിയിരുന്നത് നേരത്തേ ജൂണ്‍ ഏഴിലേക്ക് മാറ്റിയിരുന്നു.

Back to top button
error: