കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Related Articles
ഹോസ്റ്റലില്‍നിന്ന് രാവിലെ പോയത് വീട്ടിലേക്കെന്ന് പറഞ്ഞ്; രാവിലെ മുതല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല; അരുവിക്കുത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍
December 22, 2024