Month: June 2023

  • Kerala

    കാര്യവട്ടത്തെ തഴഞ്ഞതല്ല, ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്റ്റേഡിയത്തിലെ പരിമിതി കാരണമെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്

    തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് മൈതാനത്തില്‍ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്റ്റേഡിയത്തിലെ പരിമിതി കാരണമെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്. വിഐപി ബോക്‌സിൽ ആവശ്യത്തിന് സീറ്റുകളില്ലാത്തത് തിരിച്ചടിയായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന രണ്ട് ഐസിസി ടൂർണമെന്‍റുകളിൽ വേദിക്കായി ശ്രമം തുടരും. തിരുവനന്തപുരത്തെ തഴഞ്ഞതല്ല, സന്നാഹമത്സരങ്ങള്‍ക്ക് അടക്കമുള്ള 12 വേദികളിൽ ഒന്നായി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ രാഷ്‍ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നും ജയേഷ് ജോർജ് പറഞ്ഞു. ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡ‍ിയത്തിന്‍റെ പേരില്ലാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രധാന മത്സരങ്ങള്‍ക്ക് പകരം ലോകകപ്പിന് മുന്നോടിയായുള്ള നാല് വാംഅപ് മത്സരമാണ് തിരുവനന്തപുരത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വാംഅപ് മത്സരങ്ങള്‍ ലഭിച്ചത് തന്നെ വലിയ നേട്ടമാണെന്നും മികച്ച മത്സരങ്ങള്‍ തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നതായുമായാണ് കെസിഎ കണക്കാക്കുന്നത്. ‘നമ്മള്‍ നിരാശപ്പെടേണ്ട കാര്യമില്ല, സന്നാഹമത്സരങ്ങളിലൂടെ എങ്കിലും ആദ്യമായാണ് ലോകകപ്പ് കളികളുടെ ഭാഗമാകാന്‍ കേരളത്തിന് അവസരം ലഭിക്കുന്നത്. മൊഹാലി പോലുള്ള വലിയ വേദികളെ മറികടന്നാണ് കേരളത്തിന് മത്സരം അനുവദിച്ചത്. നമുക്ക്…

    Read More »
  • Local

    ആരണ്യകം ഓൾ ഇന്ത്യ വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സമിതി യോഗം

    തിരുവനന്തപുരം: ആരണ്യകം ഓൾ ഇന്ത്യ വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സമിതി യോഗം തിരുവനന്തപുരത്ത് ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. കെ. ബി. പിള്ള അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സി. ഉദയകല, ഡോ. എസ്. ഡി. അനിൽകുമാർ, പരിസ്ഥിതി പ്രവർത്തകരായ ജെ. കെ. നായർ കുടവൂർ, ഷിബിൻ ബെന്നി, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർ ഒ റഹിം പനവൂർ, മാധ്യമപ്രവർത്തകൻ രമേഷ്ബിജു ചാക്ക എന്നിവർ പ്രസം​ഗിച്ചു. ഡോ.എസ്.ഡി. അനിൽകുമാർ രചിച്ച ‘പൊള്ളിയ ഭൂമി ‘ എന്ന കവിത കലാനിധി പ്രതിഭ അനഘ എസ്. നായർ ആലപിച്ചു. കീർത്തന രാജേഷ്, എസ്. പ്രശാന്ത്, അനഘ എസ്. നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമിതി ഭാരവാഹികളായി കിരീടം ഉണ്ണി (പ്രസിഡന്റ്), ജെ. കെ. നായർ കുടവൂർ (സെക്രട്ടറി ), ഷിബിൻ ബെന്നി (ട്രഷറർ),ഡോ. സി. ഉദയകല (വൈസ് പ്രസിഡന്റ്),…

    Read More »
  • Kerala

    കൈതോല പായ പണം കടത്തൽ: സിപിഎമ്മും മുഖ്യമന്ത്രിയും മൗനം വെടിയണം: കെ. ഫ്രാൻസിസ് ജോർജ്

    തിരുവനന്തപുരം: ദേശാഭിമാനി പത്രാധിപസമിതിയിൽ അംഗമായിരുന്ന ശക്തിധരൻ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും, ലീഡ് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ വന്ന വാർത്തയെക്കുറിച്ചും നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം പാർട്ടിയും തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ്. രണ്ടുകോടി 35 ലക്ഷത്തോളം രൂപ പലരിൽ നിന്നായി കൈപ്പറ്റി എന്നും അത് ഇന്ന് മന്ത്രിസഭയിൽ അംഗമായിട്ടുള്ള ഒരാളുടെയും തന്റെയും അറിവോടെ ആണെന്നും ഉള്ള ശക്തിധന്റെ ആരോപണം നിസ്സാരമായി തള്ളിക്കളയാൻ ആവില്ല. കേരളത്തിലും തമിഴ്നാട്ടിലും 1500 ഏക്കർ ഭൂമി വാങ്ങിക്കൂട്ടി എന്ന് മാധ്യമപ്രവർത്തക ശ്രീമതി സന്ധ്യ രവിശങ്കറിന്റെ ആരോപണവും അതീവ ഗൗരവമുള്ളതാണ്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമാക്കാൻ സിപിഎം പാർട്ടിക്കും ആരോപണ വിധേയരായവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാക്കന്മാരുടെയും മാധ്യമപ്രവർത്തകരുടെയും പേരിൽ തിടുക്കത്തിൽ കേസ് എടുത്ത്, അന്വേഷണ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്ന സർക്കാരും പോലീസും, ഈ വിഷയത്തിൽ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ മൗനം പാലിക്കുകയും നിസ്സംഗത…

    Read More »
  • Kerala

    കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം

    മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്.

    Read More »
  • Kerala

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലത് മത സംഘടനകൾക്കും എതിരെ വിമർശനം ഉന്നയിച്ചു; മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി

    ഹൈദരാബാദ്: മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി. ഹൈദരാബാദിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ തുളസി ചന്തുവിന് നേരെയാണ് ഭീഷണി. തീവ്ര വലത് ഹിന്ദുത്വ അക്കൗണ്ടുകൾ ബലാത്സംഗ ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട്. താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലത് മത സംഘടനകൾക്കും എതിരെ തുളസി വീഡിയോകളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. 14 വർഷം മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്ത ശേഷം തുളസി ചന്തു സ്വന്തമായി യൂട്യൂബിൽ മാധ്യമ ചാനൽ ആരംഭിച്ചിരുന്നു. ഇതുവഴി പുറത്തുവിട്ട വീഡിയോകളുടെ പേരിലാണ് ഭീഷണി നേരിടുന്നത്. ഫെയ്സ്ബുക്കിൽ നീണ്ട വൈകാരിക കുറിപ്പ് തുളസി ചന്തു പങ്കുവെച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി ഈ ഫെയ്സ്ബുക്ക് കുറിപ്പിൽ അവർ പറയുന്നു. 1.79 ലക്ഷം സബ്സ്ക്രൈബർമാരുള്ള തുളസിയുടെ യൂട്യൂബ് ചാനൽ വഴി അദാനിക്കും റെയിൽവെക്കും കേന്ദ്രസർക്കാരിനും എതിരെയുള്ള വീഡിയോ റിപ്പോർട്ടുകൾ പങ്കുവെച്ചിരുന്നു. തീവ്ര വലത് ഹിന്ദുത്വ സംഘടനകൾക്കെതിരെയും തുളസി നിശിത വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനം…

    Read More »
  • Kerala

    ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി വീട്ടിലെത്തി പ്രസവിച്ചു

    മാന്നാര്‍: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു. ആലപ്പുഴ ചെന്നിത്തല – തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി ദിലീപ് രാജിന്റെ ഭാര്യ പുലം ദേവി (32) യാണ് വാടക വീട്ടില്‍ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തി ചികിത്സകള്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യുവതിയും ഭര്‍ത്താവും സഹകരിച്ചില്ല. ശനിയാഴ്ച വാര്‍ഡ് മെമ്ബര്‍ അഭിലാഷ് തൂമ്ബിനാത്ത്, ജനമൈത്രി പൊലീസ് എന്നിവരുടെ ഇടപെടലില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച യുവതി സ്കാനിങ്ങും ചികിത്സയും നടത്തി ആരുമറിയാതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരം കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ വാര്‍ഡ് മെമ്ബര്‍ അഭിലാഷ് തൂമ്ബിനത്തിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മെമ്പറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചുവരുത്തി അമ്മയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 3.7 കിലോ ഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.   കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ബീഹാര്‍…

    Read More »
  • Kerala

    വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍  സൈനികൻ അറസ്റ്റിൽ

    കൊട്ടാരക്കര: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്തായ സൈനികൻ അറസ്റ്റില്‍. കോട്ടാത്തല സ്വദേശിനിയും എം.എ സൈക്കോളജി വിദ്യാര്‍ഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനില്‍ ശ്രീലതയുടെ മകള്‍ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും കാമുകനുമായിരുന്ന കോട്ടത്തല സരിഗ ജംങ്ഷനില്‍ കൃഷ്ണാഞ്ചലയില്‍ അനുകൃഷ്ണൻ (27) ആണ് അറസ്റ്റിലായത്. എലിവിഷം കഴിച്ച്‌ ചികിത്സയിലായിരുന്ന വൃന്ദാ രാജ് കഴിഞ്ഞ ജൂണ്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.   പെണ്‍കുട്ടിയുമായി അനുകൃഷ്ണൻ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച്‌ യാത്ര ചെയ്തിരുന്നതായും ശാരീരികമായി ബന്ധപ്പെട്ടിരുന്നതായും അതിലുണ്ട്.  വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.എന്നാൽ പിന്നീട് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.   യുവാവിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച തെളിവുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • India

    തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി

    ദില്ലി: തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു. തക്കാളി പെട്ടന്ന് തന്നെ ചീത്തയാകുന്ന ഒരു പച്ചക്കറിയാണ്. അധികകാലം ഇവ സംരക്ഷിച്ച് വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും പകുതിവഴിയിൽ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താൽക്കാലിക പ്രശ്‌നമാണ്. വില ഉടൻ തണുക്കും. എല്ലാ വർഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു. ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി…

    Read More »
  • Kerala

    പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുത്, വിടുവായത്തം പറയുന്ന അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ല; അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ

    കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ. കമാൽ പാഷാണം വിളിക്കെതിരെയാണ് പ്രതികരണം. തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും പറഞ്ഞു. എംഎൽഎ സ്ഥാനത്തിന്റെ മാന്യത അൻവർ കാണിക്കണം. പിവി അൻവറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചുവിട്ടാൽ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും. അത് നല്ലതല്ല. വിടുവായത്തം പറയുന്ന പിവി അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.

    Read More »
  • Kerala

    ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കും; രാഷ്ട്രീയമായും നിയമപരമായും നേരിടും മുസ്‍ലിം ലീഗ് നേതാക്കൾ

    മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. കൂടുതൽ തീരുമാനങ്ങൾ 30 തിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുമെന്നും എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും എന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പ്…

    Read More »
Back to top button
error: