തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങള്‍ സര്‍ക്കാര്‍ 205 ആക്കി ഉയര്‍ത്തി.വേനല്‍ അവധി മാര്‍ച്ച് 31ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാകാം.