KeralaNEWS

ചെങ്ങന്നൂര്‍-പമ്ബ റെയില്‍ പാതയുടെ അലൈൻമെന്റ്;  പ്രാരംഭ സര്‍വേ ആരംഭിച്ച്‌ റെയില്‍വേ

പത്തനംതിട്ട: നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍-പമ്ബ റെയില്‍ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ
സർവേ റയിൽവെ ആരംഭിച്ചു.76 കിലോമീറ്റര്‍ ദൂരമുള്ള ആകാശപാതയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ഇതാണ് അഭികാമ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 9,000 കോടി രൂപയാണ് പദ്ധതി ചിലവ്.പാതയുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ.

പൂര്‍ണമായും പമ്ബ നദി തീരത്ത് കൂടിയാണ് റെയില്‍പാത കടന്ന്ുപോകുന്നത്.ചെങ്ങന്നൂർ, ആറൻമുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ വഴി റാന്നിക്ക് സമീപം കീക്കൊഴൂരിലെത്തി തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയിലെത്തുക. തുടര്‍ന്ന് ഇവിടെ നിന്ന്  പെരുനാട് ഭാഗത്തേക്ക് സര്‍വേ നടത്തും. പെരുനാട്ടില്‍ നിന്ന് ശബരിമല പാതയ്‌ക്ക് സമാന്തരമായിട്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.

 

Signature-ad

നേരത്തെ അത്തിക്കയം, തോണിക്കടവ്. പെരുന്തേനരുവി, കുരുമ്ബൻമൂഴി, അരയാഞ്ഞിലിമണ്ണ്, കണമല, കിസുമം മൂലക്കയം വഴിയായിരുന്നു പാത നിശ്ചയിച്ചിരുന്നെങ്കിലും വന്യമൃഗങ്ങൾക്ക് ഭീക്ഷണിയാകും എന്നതിനാലാണ് പുതുക്കിയ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.

 

ചെങ്ങന്നൂരിൽ നിന്നും കീക്കൊഴൂർ വരെ പമ്പാനദി തീരത്തുകൂടിയാണ് പാത കടന്നുപോകുന്നത്.ശേഷം നദി കുറുകെ കടന്ന് വടശ്ശേരിക്കരയിലെത്തും.പിന്നീട് നിലവിലുള്ള ശബരിമല പാതയ്ക്ക് സമാന്തരമായിട്ടാകും പാത കടന്നുപോകുക.

Back to top button
error: