Month: June 2023
-
Kerala
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു.സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ബസ് ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.അട്ടപ്പാടിക്ക് സമീപമാണ് സംഭവം.മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ടയര്‍ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More » -
Kerala
2023-’24 വര്‍ഷത്തിലെ ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കല്‍ ബിരുദകോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ 2023-’24 വര്‍ഷത്തിലെ ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കല്‍ ബിരുദകോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകള്‍ ബി.എസ്സി. നഴ്സിങ് ബി.എസ്സി. എം.എല്‍.ടി. (മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി) ബി.എസ്സി. പെര്‍ഫ്യൂഷൻ ടെക്നോളജി ബി.എസ്സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി ബി.എസ്സി. ഒപ്റ്റോമെട്രി ബി.പി.ടി. (ഫിസിയോതെറാപ്പി) ബി.എ.എസ്.എല്‍.പി. (ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി) ബി.സി.വി.ടി. (കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി) ബി.എസ്സി. ഡയാലിസിസ് ടെക്നോളജി ബി.എസ്സി. ഒക്യൂപേഷണല്‍ തെറാപ്പി ബി.എസ്സി. മെഡിക്കല്‍ ഇമേജിങ് ടെക്നോളജി ബി.എസ്സി. മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്നോളജി ബി.എസ്സി. ന്യൂറോ ടെക്നോളജി അപേക്ഷ www.lbscentre.kerala.gov.in വഴി ജൂലായ് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ ജൂണ്‍ 30 വരെ അടയ്ക്കാം. ജനറല്‍, എസ്.ഇ.ബി.സി. വിഭാഗത്തിന് 800 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യത ബി.എസ്സി. നഴ്സിങ്, ബി.എ.എസ്.എല്‍.പി. ഒഴികെ മറ്റ് പാരാമെഡിക്കല്‍…
Read More » -
Kerala
മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്(52)മരിച്ചത്. ഇന്നലെ കൂവേരിയിലെ ബന്ധുവീട്ടിലെത്തിയ സുഭാഷ് രാവിലെ കുളിക്കാന്‍ കൂവേരിപുഴയിലേക്ക് പോയതായിരുന്നു.തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ലക്ഷ്മണന്‍-രോഹിണി ദമ്ബതികളുടെ മകനാണ്.
Read More » -
Kerala
ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി
ഇടുക്കി: ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി.വണ്ടൻമേട്ടിലാണ് സംഭവം. ആദ്യ മരണത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിദ്യാര്‍ത്ഥിയും മരണരംഗങ്ങള്‍ ‘ലൈവ്’ ഇട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയായിരുന്നു ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയായ മറ്റൊരു കുട്ടിയും തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികള്‍ ഈ ഗെയിമിന്റെ പിടിയിയിലായതായിട്ടാണ് പോലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read More » -
India
ഇതര മതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തു;കിണറ്റില്‍ ചാടി ജീവനൊടുക്കി സഹോദരിമാർ
ഇതര മതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ കിണറ്റില്‍ ചാടി ജീവനൊടുക്കി സഹോദരിമാര്‍. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം നടന്നത്. സഹോദരിമാരായ പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.തിരുപ്പൂര്‍ ജില്ലയിലെ കാങ്കേയത്തില്‍ ഒരു ടെക്സ്റ്റൈല്‍ മില്ലില്‍ ജോലി ചയ്യുകയായിരുന്നു ഇരുവരും. ഇവരോടൊപ്പം ജോലിചെയ്യുന്ന യുവാക്കളുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വീട്ടില്‍ അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും മുസ്ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.തുടർന്ന് വീടിന് സമീപം തന്നെയുള്ള കിണറ്റിൽ ചാടി ഇവർ ജീവനൊടുക്കുകയായിരുന്നു. എന്നാല്‍, പ്രണയ ബന്ധത്തിന്റെ പേരില്‍ വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്നാണ് യുവതികളുടെ ബന്ധുക്കള്‍ പറഞ്ഞു. കാമുകന്മാരെ വിവാഹം കഴിക്കാൻ അവരുടെ മാതാപിതാക്കള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതികള്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
Read More » -
India
മഹാരാഷ്ട്രയിൽ 10 വയസുകാരി ട്രക്ക് കയറി മരിച്ചു
മഹാരാഷ്ട്രയിൽ 10 വയസുകാരി ട്രക്ക് കയറി മരിച്ചു.താനെയിലെ ശില്‍ഫാറ്റ മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കവെ അതിവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചു വീഴ്ത്തി ദേഹത്തുകൂടെ കയറി ഇറങ്ങുയായായിരുന്നു. രോലി രാം ലവ്കുശ് മിശ്രയെന്ന പെൺകുട്ടിയാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ച് തന്നെ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
Kerala
കണ്ണൂരിന് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു
കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടില്‍ നേഴ്സറിക്ക് സമീപം റോഡില്‍ കാട്ടാന പ്രസവിച്ചു.രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തിലുള്ള മറ്റ് ആനകള്‍ സുരക്ഷ ഒരുക്കി റോഡില്‍ തമ്ബടിച്ചതോടെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു.റോഡ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ആറളം ഫാം കാര്‍ഷിക മേഖലയില്‍ നിരവധി കാട്ടാനകള്‍ ഉണ്ട്. വനവകുപ്പിന്റെ ആര്‍ ടി സംഘവും ഇതിനെ നിരീക്ഷിച്ചു വരികയാണ്.
Read More » -
Kerala
ആള് ശാന്തന്‍, പുല്ല് കഴുകി തിന്ന് അരിക്കൊമ്പന്‍; പരിക്കുണ്ടങ്കിലും ആരോഗ്യവാന്‍
തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്റെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോതയാര്‍ ഡാമിന് സമീപം പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്റെ വീഡിയോയാണ് പുറത്തുവന്നത്. തമിഴ്‌നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പുതിയ സാഹചര്യങ്ങളില്‍ ആന ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോക്കൊപ്പം സുപ്രിയ കുറിച്ചിട്ടുണ്ട്. ആനയെ തമിഴ്‌നാട് വനം വകുപ്പും കേരള വനം വകുപ്പും നിരീക്ഷിച്ച് വരികയാണ്. Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo — Supriya Sahu IAS (@supriyasahuias) June 7, 2023 കോതയാര്‍ ഡാമിന് സമീപത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. റേഡിയോ കോളര്‍ വഴി…
Read More » -
India
പണം തട്ടാന്‍ ഭര്‍ത്താവ് ട്രെയിനപകടത്തില്‍ മരിച്ചെന്ന് ഭാര്യ; ഭാര്യയ്‌ക്കെതിരേ പരാതിയുമായി ‘മരിച്ച’ ഭര്‍ത്താവ്!
ഭുവനേശ്വര്‍: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട് ഭര്‍ത്താവ് മരിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്. താനുമായി അകന്ന് കഴിയുന്ന ഭാര്യ വ്യാജ രേഖകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരമായി ലഭിക്കുന്ന തുക തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് യുവാവിന്റെ പരാതി. കട്ടക് സ്വദേശിനിയായ ഗീതാഞ്ജലി ദത്ത എന്ന യുവതിയാണ് ഭര്‍ത്താവ് ബിജയ് ദത്ത ജൂണ്‍ രണ്ടിനുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യക്തമാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മൃതദേഹങ്ങളിലൊന്ന് തന്റെ ഭര്‍ത്താവിന്റേതാണെന്നായിരുന്നു ഇവരുടെ അവകാശവാദം. നല്‍കിയ രേഖകള്‍ പരിശോധിച്ച അധികൃതര്‍ തട്ടിപ്പ് ശ്രമം തിരിച്ചറിഞ്ഞ് താക്കീത് നല്‍കിയെങ്കിലും യുവതിക്കെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. ട്രെയിനപകടത്തില്‍ താന്‍ മരിച്ചെന്ന രേഖകള്‍ ഉണ്ടാക്കി ഭാര്യ നടത്തിയ നീക്കമറിഞ്ഞ് ഭര്‍ത്താവ് ബിജയ് ദത്ത മണിയബന്ധ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ഗുരുതരമായത്. താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തുകയും, സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്ത ഗീതാഞ്ജലിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു യുവാവിന്റെ…
Read More » -
Kerala
അവധി നല്‍കിയില്ല; സി.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: അവധി നല്‍കാത്തതിനെത്തുടര്‍ന്ന്് സി.ഐയെ കൈയേറ്റം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.പ്രേമാനന്ദ കൃഷ്ണനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ടെംപിള്‍ സറ്റേഷന്‍ സിപിഒ ടി.മഹേഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 29ന് രാത്രിയാണ് സംഭവം. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടര്‍ന്ന് അവധി ലഭിക്കാന്‍ സിഐയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിന് മുതിര്‍ന്നു. സ്റ്റേഷനില്‍നിന്ന് പോലീസ് എത്തി ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ റിട്ടേണ്‍സ് വിഭാഗത്തില്‍ ഉണ്ടായിരുന്നയാളാണ് സിപിഒ. വടക്കേക്കാട് ഉത്സവത്തിനിടെ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയതാണ് ഇയാളെ.
Read More »