KeralaNEWS

ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി

ഇടുക്കി: ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി.വണ്ടൻമേട്ടിലാണ് സംഭവം.
ആദ്യ മരണത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിദ്യാര്‍ത്ഥിയും മരണരംഗങ്ങള്‍ ‘ലൈവ്’ ഇട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഓണ്‍ലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയായിരുന്നു ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയായ മറ്റൊരു കുട്ടിയും തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികള്‍ ഈ ഗെയിമിന്റെ പിടിയിയിലായതായിട്ടാണ് പോലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Back to top button
error: