മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്.
Related Articles
ക്ഷേത്ര ശ്രീകോവില്‍, പതിനെട്ടാം പടിയടക്കം ഓട്ടോയില്‍; രൂപമാറ്റം വരുത്തിയതിന് വമ്പന്‍ പിഴ നല്കി എംവിഡി
December 19, 2024
സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ മന്ത്രവാദം; വീഡിയോ പുറത്തായതോടെ അന്വേഷണം
December 19, 2024
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി
December 19, 2024
അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേര് അറസ്റ്റില്‍
December 19, 2024
Check Also
Close