മൈസൂരു: പതിവായി വഴക്കുപറയുന്നതിന്റെ വൈരാഗ്യത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകൻ.
മൈസൂരുവിലെ ഗായത്രിപുരം ലേഔട്ട് നിവാസി സുപ്രീതി(23)യാണ് മുത്തശ്ശിയായ സുലോചന (73)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.മൃതദേഹവുമായി ഒരുപകല്‍ കാറില്‍ കറങ്ങിയ യുവാവ് ഒടുവില്‍ മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയായിരുന്നു.ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
മേയ് 30-ന് മൈസൂരു ജില്ലയിലെ സാഗരകട്ടെ ഗ്രാമത്തിലായിരുന്നു സംഭവം.കെ.ആര്‍.എസ്. കായല്‍ തീരത്തുനിന്ന് ഒരു വയോധികയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു.കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ആളെ കാണാനില്ലെന്ന പരാതിയുമായി സംഭവത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. മുത്തശ്ശിയെ കാണാനില്ലെന്ന് ചെറുമകനായ സുപ്രീതാണ് പരാതി നല്‍കിയിരുന്നത്.ഇതോടെ സംശയംതോന്നി സുപ്രീതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.