
പത്തനംതിട്ട: കേരളത്തിൽ പലയിടത്തും സജീവമായെങ്കിലും പത്തനംതിട്ടയിൽ പെയ്യാൻ മടിച്ച് കാലവർഷം.കാറും കോളും കൊണ്ട് അന്തരീക്ഷം മേഘാവൃതം ആകുന്നുണ്ടെങ്കിലും മഴ പെയ്യാതെ മാറിനില്ക്കുകയാണ് ജില്ലയിൽ.
അന്തരീക്ഷത്തില്‍ ഊഷ്മാവ് മഴക്കാലത്തിന് തുല്യമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കിലും ദുര്‍ബലമായ മഴയാണ് ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.മണ്ണ് നനയാൻ പോലും ഇത് ഉപകരിക്കുന്നില്ല.
ഇടവപ്പാതി കഴിഞ്ഞിട്ടും ചാറ്റല്‍ മഴ മാത്രമാണ് ലഭിച്ചു വരുന്നത്.കാലവര്‍ഷം സജീവമാകാതെ കാര്‍ഷികവൃത്തികള്‍ക്ക് പ്രയോജനം ലഭിക്കില്ല.അതിനാൽതന്നെ കര്‍ഷകര്‍ക്ക് നെഞ്ചിലെ ആധി ഒഴിയുന്നുമില്ല.






